സിനിമ ശരിയായില്ലെങ്കിൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം - ബോഗി നമ്പർ 14 - അധ്യായം: പതിനേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ഒരു മണിക്കൂറുകൊണ്ട് മൂന്നു സീനുകൾ എഴുതി. കുറച്ചധികം ഡീറ്റയിലിംഗ് വന്നോ എന്നൊരു സംശയമില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആദ്യം മുതൽ ഒരിക്കൽ കൂടെ വായിച്ചു. ഇതുവരെ എഴുതിയത് തൃപ്തികരമാണ്. എഴുതിയത് മുഴുവൻ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്തു. അതൊരു സുരക്ഷിതമായ വഴിയാണ്. എന്തു സംഭവിച്ചാലും അത് മറക്കാറില്ല. എതെങ്കിലും കാരണത്താൽ ലാപ് കേടായാൽ ബാക്കപ്പ് ചെയ്തെടുക്കാൻ കഴിയും. ഇല്ലേൽ മുഴുവൻ നഷ്ടപ്പെടും. ആദ്യമെഴുതിയ സ്ക്രിപ്റ്റിൽ അങ്ങനൊരു അബദ്ധം സംഭവിച്ചിരുന്നു. ലാപ് പെട്ടെന്ന് താനെ ഓഫാവുകയായിരുന്നു. അന്ന് കരഞ്ഞു പോയതാണ്. അതിനു ശേഷമാണ് ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാൻ തുടങ്ങിയത്. മുൻപ് എഴുതിയ ഡ്രാഫ്റ്റിൽനിന്നും കുറച്ചുവിവരങ്ങൾ ഇതിലേക്ക് എടുത്താൽ അപകടത്തിനു ശേഷമുള്ള സംഭവങ്ങൾ കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയും.
Podden och tillhörande omslagsbild på den här sidan tillhör
Manorama Online. Innehållet i podden är skapat av Manorama Online och inte av,
eller tillsammans med, Poddtoppen.